#VERI #വെറി #കൊള്ളുവരയൻ_ഹൗണ്ട് #kolluvarayan_hound #Palakkadan_Hound #പാലക്കാടൻ_ഹൗണ്ട്


ആറു മാസമായുള്ള അലച്ചിലാണ്, ലക്ഷണമൊത്ത ഒരു കൊള്ളുവരയനെ കണ്ടുപിടിക്കണം. അതിനായി കാണാൻ സാധ്യതയുള്ള എല്ലാ സ്ഥലത്തും അലഞ്ഞു നടന്നു. യാത്രയ്ക്കും, തെരച്ചിലിനുമായി ഒരു പാട് പണവും ചെലവാക്കി. പക്ഷെ ഉദ്ദേശിച്ച രീതിയിൽ നല്ല വർഗ്ഗ ഗുണമുള്ള ഒരു കുഞ്ഞിനെ കിട്ടുന്നില്ല. എന്തായാലും അന്വേഷണം ഒഴിവാക്കിയില്ല, അറിയുന്ന എല്ലാവർക്കും ഫോൺ നമ്പർ കൊടുത്ത് എപ്പോഴെങ്കിലും #കൊള്ളുവരയൻ ഇനത്തിൽപെട്ട നായ്ക്കളെ കണ്ടാൽ അറിയിക്കണം എന്ന് അപേക്ഷിച്ചു. ഇടയ്ക്കിടെ ഫോണിൽ വിളിച്ച് ഓർമ്മിപ്പിച്ചു. ഇനിയിപ്പോൾ കാണുന്നത് വലിയ നായ്ക്കളാണെങ്കിലും കണ്ടാൽ അറിയിക്കണം എന്ന് അഭ്യർത്ഥിച്ചു. വലിയ നായ്ക്കൾ ഇണ ചേർന്നാൽ മാത്രമേ നമുക്ക് പുതിയ ലൈനേജിലുള്ള കുഞ്ഞുങ്ങൾ കിട്ടുകയുള്ളൂ അങ്ങനെ ആഗ്രഹപൂർവ്വം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ഭാഗ്യം പോലെ ഒരു ആൺ കുട്ടി ഉള്ളതായി അറിയുന്നത്. ഫോട്ടോയും വീഡിയോയും, എല്ലാം ആദ്യമേ കണ്ട ഉറപ്പു വരുത്തി. എന്നിട്ട് നേരിൽ കണ്ട ലക്ഷണങ്ങൾ എല്ലാം ഒന്നുകൂടെ ഉറപ്പു വരുത്തി. 30 ദിവസത്തോളം പ്രായം ഉള്ളപ്പോൾ തന്നെ മറ്റ് മുതിർന്ന നായ്ക്കളെ എതിർത്തു കുരയ്ക്കാനുള്ള പ്രവണത കൂടി കണ്ടതോടെ ഉറപ്പിച്ചു.

കൊള്ളുവരയൻറെ ജനിതകഗുണങ്ങൾ ഒട്ടും നഷ്ടപ്പെടാതെ വെറിയെടുത്തു നടക്കുന്ന ഇവൻ ഉഷാർ കൊള്ളുവരയൻറെ യഥാർത്ഥ പിന്മുറക്കാരൻ തന്നെ. വെറി നീ തന്നെ എനിക്കേറ്റവും പ്രിയപ്പെട്ടവൻ നിന്നിലൂടെ ഞാൻ ഒരു പുതിയ #ലൈനേജ് സൃഷ്ടിക്കും.
കൊള്ളുവരയനെന്ന #പാലക്കാടൻ വേട്ടപ്പട്ടിയുടെ വംശം നിന്നിലൂടെ പുനർജ്ജനിക്കും..........നിലനിൽക്കും.


Comments

  1. Great work Sir👏 please do more research about them. . Nammaude nadan pattikalde value varum divasangalil eneem koodatte

    ReplyDelete
  2. ഇങ്ങനെ ഒരു ബ്രീഡ് ഇല്ല സുഹൃത്തേ. ഇതൊരു ഡിസൈൻ മാത്രമാണ്. ഒരു നാടൻ നായ അത്ര തന്നെ

    ReplyDelete

Post a Comment