വേട്ടനായ ഇനമായ “കൊള്ളുവരിയൻ"
നായ എന്ന് കേട്ടാൽ ആദ്യം തന്നെ മനസ്സിൽ വരുന്ന വാക്ക് നന്ദി എന്നായിരിക്കും. അതുകൊണ്ടായിരിക്കാം മനുഷ്യൻ മൃഗങ്ങളിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നായയെയാണ്. മനുഷ്യന്റെ ഏറ്റവും ആദ്യത്തെയും, ഏറ്റവും അടുപ്പമുള്ളതുമായ സുഹൃത്ത് നായയാണ്.
അത് നമ്മുടെ ചുറ്റുപാടുകളിൽ വളരുന്ന നാടൻ നായ്ക്കൾ. അല്ലാതെ നാം കാശുകൊടുത്തു ആഢ്യത്വം കാണിക്കുവാനായ് വാങ്ങുന്ന നമ്മുടെ കാലാവസ്ഥയ്ക്ക് യോജിക്കാത്ത വിദേശ ഇനങ്ങൾ അല്ല.
കുറച്ചു മാസങ്ങൾക്ക് മുമ്പ് വംശനാശഭീഷണി നേരിടുന്ന പാലക്കാടൻ വേട്ടനായ ഇനമായ “കൊള്ളുവരിയൻ” എന്ന ഇനത്തെക്കുറിച്ചു ഞാൻ അറിഞ്ഞതും മനസ്സിലാക്കിയതും ആയ വിവരങ്ങൾ ഒരു പോസ്റ്റ് ആയി ഇട്ടിരുന്നു. ഒരുപാട് പേരിൽ നിന്നും വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്. മറ്റ് പ്രാദേശിക ഇനങ്ങളായ രാജപാളയം, കൊമ്പയ്, കണ്ണി, മുധോൾ അഥവാ കാരവൻ ഹൗണ്ട് എന്നിവയെപ്പോലെതന്നെ വളരെ ഗുണമേന്മ ഉള്ളതും, പ്രാദേശിക ചുറ്റുപാടുകളിൽ ഇണങ്ങി ചേർന്ന് രോഗങ്ങൾക്കടിമപ്പെടാതെ നല്ല കാവൽ നായ ആയി വളർത്താൻ പറ്റുന്ന ഇനമാണ് കൊള്ളുവരിയൻ.
മറ്റ് സംസ്ഥാനങ്ങളിലെല്ലാം നായസ്നേഹികൾ അവരവരുടെ പ്രാദേശിക ഇനങ്ങളെ പ്രത്യേകം പരിപാലിച്ചു ഒരു ബ്രാൻഡ് ആയി വികസിപ്പിച്ചു കഴിഞ്ഞു.
നമുക്കും ഇതുപോലെ ഈ ഇനത്തെ വികസിപ്പിക്കാവുന്നതാണ്. അന്യം നിന്നു കൊണ്ടിരിക്കുന്ന കൊള്ളുവരിയനെ വീണ്ടും പുനരുജ്ജീവിക്കുവാൻ നമ്മൾ ഒത്തൊരുമിച്ചു ശ്രമിച്ചാൽ നടക്കും. ഒരു ചരിത്രമാകും നമ്മളുടെ ഈ പ്രവർത്തനം.
വർഗ്ഗശുദ്ധി പൂർണ്ണമായും നഷ്ടപ്പെടുന്നതിന് മുമ്പ് തന്നെ അവശേഷിക്കുന്ന നായ്ക്കളെ കണ്ടുപിടിച്ചു നമ്മളാൽ കഴിയുന്ന പോലെ ഈ ഉദ്യമത്തിൽ പങ്കാളികളാകാം.
കഴിഞ്ഞ ഒരു മാസത്തെ പ്രായത്നഫലമായി പാലക്കാടിന്റെ പലഭാഗത്തുമായി ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനിതകഗുണങ്ങൾ തലമുറകളിൽ നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്തുകൊണ്ടിരിക്കും നശിക്കില്ല എന്ന വിശ്വാസം മുൻ നിർത്തി നമുക്ക് പ്രവർത്തിക്കാം.
കൊള്ളുവരിയനെ പരിപാലിച്ചിരുന്നത് പ്രധാനമായും ആട് വളർത്തൽ മുഖ്യ തൊഴിലായിരുന്ന പാലക്കാടിലെ ചിറ്റൂർ, ആലത്തൂർ, കൊല്ലങ്കോട്, കോട്ടായി, മങ്കര, ധോണി, കഞ്ചിക്കോട്, മലമ്പുഴ എന്നീ ഭാഗങ്ങളിലാണ്...
വള്ളുവനാട്ടിൽ ഇവയെ വ്യാപകമായി വളർത്തിയിരുന്നതായി അറിവില്ല...
ആട് വളർത്തുന്ന ആളുകൾ മാത്രമല്ല, കർഷകർ പണിയെയും, മറ്റ് വന്യമൃഗങ്ങളെയും ഓടിക്കാനും, കൃഷി സംരക്ഷിക്കാനും ഇവയെ വളർത്തിയിരുന്നു.
പാലക്കാടിലെ ഒരു കള്ളുഷാപ്പിൽ ഒരു കൊള്ളുവരിയൻ പെൺപട്ടി രണ്ടു കൊള്ളുവരിയൻ കുഞ്ഞുങ്ങളെ പ്രസവിക്കുകയും റോഡ് മുറിച്ചു കടക്കുന്ന സമയത്തു വാഹനം ഇടിച്ചു ദാരുണമായി കൊല്ലപ്പെടുകയും ചെയ്തു. അന്ന് ഞാൻ സ്കൂളിൽ ആണ്. ഇതറിഞ്ഞ ഞാൻ ആ സ്ഥലത്തെത്തുകയും ഒരു പൊന്തക്കാടിനകത്തു നിന്നും കുഞ്ഞുങ്ങളെ എടുത്തു വീട്ടിൽ കൊണ്ടുവന്ന് കുളിപ്പിച്ചു പാലുകൊടുത്തു നിർത്തുകയും ചെയ്തു എന്നാൽ ഏകദേശം രണ്ടു മാസം പ്രായം വരുന്ന ആ കുഞ്ഞുങ്ങളുടെ ഭീകരമായ ലൂക്ക് അതുപോലെ പരസ്പരം ആക്രമിക്കാനുള്ള ത്വര, ഓട്ടവും ചാട്ടവും എല്ലാം കണ്ട എന്റെ അമ്മ കുടുംബത്തിലെ എല്ലാവരുടെയും സുരക്ഷയെക്കരുതി അവയെ തിരികെ കൊണ്ടു വിടാൻ നിർബന്ധം പിടിച്ചു.
പിന്നീട് അവയെക്കുറിച്ചു യാതൊരു വിവരവും കിട്ടിയില്ല.
ഇവയുടെ ലക്ഷണങ്ങൾ ശരീരം ഡാർക്ക് ബ്രൗണ്, അതിൽ കറുത്ത വരകൾ ഒരു കടുവയെപ്പോലെ... പാതിയിൽ വച്ചു ഒടിഞ്ഞു തൂങ്ങിയ ചെവികൾ, ചോരക്കണ്ണുകൾ, മുരളൽ ആണ് പ്രധാനം, കുരയ്ക്ക് നല്ല മുഴക്കമാണ്...
വാൽ വണ്ണം കുറവ് അതുപോലെ രോമം കുറവ്... വാലിന് ഭംഗി ഉണ്ടാവില്ല.
നല്ല തടിയും, ഉറച്ച പേശികളും, നല്ല കായികക്ഷമതയും...ഇതൊരു തനിനാടൻ ജനമാണ്…
ഇവയെ സംരക്ഷിക്കാൻ ഇപ്പോൾ നമുക്ക് ചെയ്യാവുന്ന കാര്യം.
ലക്ഷണങ്ങളും, പെരുമാറ്റവും ഉറപ്പു വരുത്തി ഒരേ പോലെയുള്ള ആണിനേയും, പെണ്ണിനേയും വളർത്തി മറ്റ് നായ്ക്കളുമായി ഇണചേരാൻ അനുവദിക്കാതെ വളർത്തിയാൽ ഈ ഇനത്തെ വീണ്ടും നന്നാക്കിയെടുക്കാം.
ഇപ്പോൾ ഒരു 15 ഓളം പപ്പികളെ പല ഭാഗത്തായി ആളുകൾ കണ്ടു വച്ചിട്ടുണ്ട്... അവയെ ഒരു 15 പേര് മുന്നോട്ടു വന്ന ദത്തെടുത്തു വാക്സിനേഷൻ, നല്ല ആഹാരം, നല്ല പരിശീലനം കൊടുത്തു വളർത്തിയാൽ രണ്ടു വർഷത്തിനകം നമുക്ക് നല്ല ഒരു ലൈനേജ് ഉണ്ടാക്കാം.
വർഗ്ഗശുദ്ധി ഉറപ്പു വരുത്തണമെങ്കിൽ പരേന്റ്സ് കൊള്ളുവരിയൻ ആയിരിക്കണം...
മിക്കവാറും കേസുകളിൽ ഫാദർ കൊള്ളുവരിയനും, മദർ നാടനും ആകും...
പിന്നെ കൊള്ളുവരിയനും നാടൻ ആണ് അതുകൊണ്ട് ഇപ്പോൾ ചെയ്യാവുന്ന കാര്യം
തെരഞ്ഞെടുത്ത പപ്പികളെ നല്ലപോലെ പരിപാലിച്ചു ഒബ്സർവേഷനിൽ വയ്ക്കുക... സ്വഭാവഗുണങ്ങൾ നോക്കി അവയിലെ കൊള്ളുവരിയന്റെ സ്വത്വം എത്ര % ഉണ്ടെന്ന് നോക്കുക.. എന്നിട്ട് ഏറ്റവും മികച്ച ആണിനേയും, പെണ്ണിനേയും ഇണച്ചേർത്ത് നമ്മളാൽ കഴിയും വിധം പുതിയ വർണ്ണശുദ്ധിയുള്ള കുട്ടികളെ സൃഷ്ടിക്കുക.. എന്നിട്ട് ഈ ലൈനേജ് നശിക്കാതെ നോക്കുക…
നമ്മൾ കണ്ടെത്തിയ കുട്ടികളെ കണ്ട ആളുകൾ പറഞ്ഞത് ഈ കൂട്ടുകൾ എല്ലാം നല്ല സ്മാർട്ട് ആണ് റെസ്പോൻസിവ് ആണെന്നാണ്.
സ്വഭാവവൈശിഷ്ട്യങ്ങളിലൂടെ ആധികാരികത ഉറപ്പു വരുത്തുകയെ തൽക്കാലം മർഗ്ഗംഉള്ളൂ.
കളർ മാത്രമല്ല 40- 50 ദിവസം പ്രായമായാൽ തന്നെ നമുക്ക് സ്വഭാവം നോക്കി തിരിച്ചറിയാം...
മറ്റ് കുഞ്ഞുങ്ങൾക്ക് മേലെ ഒരു ആധിപത്യം ഉണ്ടാകും ഈ കൊള്ളുവരിയന്...
അതിന്റെ ആക്രമണ ശൈലി... നോട്ടം ഭാവം... മുരൾച്ച എല്ലാം നോക്കും... ഒരു 4 മാസം ആയാൽ നമുക്ക് ഉറപ്പിക്കാം....
ഒരു 15 പേര് മുന്നോട്ടു വന്നാൽ അന്യം നിന്നുകൊണ്ടിരിക്കുന്ന പാലക്കാടൻ ഹൗണ്ട് ആയ കൊള്ളുവരിയനെ നമുക്ക് സംരക്ഷിക്കാം…
മറ്റ് പ്രാദേശിക ബ്രീഡുകളെപ്പോലെ ഇവയെയും നമുക്ക് വളർത്തിയെടുക്കാം.
പരിപാലനം വളരെ ചെലവ് കുറഞ്ഞതാണ്.
മുമ്പ് സൂചിപ്പിച്ചത് പോലെ ഇതൊരു വേട്ടനായ ആണ്, ഒരു അപരിഷ്കൃതന്റെ എല്ലാ ഗുണങ്ങളും, ദോഷങ്ങളും ഈ ഇനത്തിന്റെ സ്വഭാവമാണ്. ഇതിന്റെ ആക്രമനോത്സുകത കൂട്ടുന്നതിനായി വേവിക്കാത്ത മാംസം ആണ് കൊള്ളുവരിയന് കൊടുക്കാറുള്ളത്. അതുകൊണ്ട് അതിന്റെ സ്വാഭാവികമായ ഇരയെ ആക്രമിച്ചു വീഴ്ത്താനുള്ള ത്വര വർദ്ധിക്കുന്നു.
എങ്കിൽ തന്നെയും ആട്ടിടയന്റെ വിശ്വസ്തനാണ്, കൊടുക്കുന്ന എല്ലാ ആഹാരവും കഴിക്കാറുണ്. ആടിനെ അറുത്ത ശേഷം ബാക്കി വന്ന പണ്ടം അതായത് കുടൽ മാല വൃത്തിയാക്കി പാതി വേവോടെ കൊടുക്കാറുണ്ടെന്ന് മുമ്പ് വളർത്തിയിരുന്ന ഒരു ആട്ടിടയൻ പറഞ്ഞിരുന്നു. അയാളുടെ കയ്യിലുണ്ടായിരുന്ന കൊള്ളുവരിയന്റെ ഉയരം ഒരു നല്ല ഉയരമുള്ള നാടൻ മുട്ടനാടിനോളം തന്നെ ഉണ്ടായിരുന്നു. രാത്രി ആട്ടിൻ പറ്റങ്ങളെയും കൊണ്ട് ഉറങ്ങുന്ന ആട്ടിടയന് കൊള്ളുവരിയന്റെ സംരക്ഷണത്തിൽ ഒരു ദുശ്ചിന്തയും കൂടാതെ ഉറങ്ങാമായിരുന്നു.

Very informative 👍
ReplyDeleteThank you and waiting for your valuable thoughts related to this blig
DeleteOnce there was a breed of dog in the hilly areas of tvm.it was called shenkottah dog since it has black stripes on its body.
DeletePlease pass your contact., or feel free to connect at 9562808806
ReplyDeletePlease comment your thoughts that most if our dog lovers can get benefit from my blog.
DeleteThe number you given above is wrong
ReplyDeleteഎനിക് വളർത്തിയാൽ കൊള്ളാം എന്നുണ്ട്.. Quality പോകാതെ നോക്കാൻ തയ്യാറാണ്...
ReplyDeleteBut financially ഇപ്പോൾ കുറച്ചു പ്രശ്നങ്ങൾ ഉള്ളതിനാൽ അതികം കാശ് മുണ്ടാക്കി വാങ്ങാൻ കഴിയില്ല
ഒരു കാര്യം ഉറപ്പു തരാം ഞാൻ ഒരു തികഞ്ഞ നായ സ്നേഹി ആണ്
ഇങ്ങനെ ഒരു ബ്രീഡ് ഇല്ല സുഹൃത്തേ. ഇതൊരു ഡിസൈൻ മാത്രമാണ്. ഇവിടെ ചെങ്ങന്നൂരിൽ വന്നാൽ തെരുവിൽ ഇഷ്ടം പോലെ കാണാം. പാലക്കാടാണ്, പുലിയാണ്, മലരാണ്..
ReplyDeleteThanks for your great work in restoring the near extinct breeds of kerala.i think kolluvarayan and shenkottah dog are the same known in different names.
ReplyDelete